
മുകേഷ് കഥകൾ വീണ്ടും | Mukesh Kadhakal Veendum
by Mukesh
No club is reading this yet — be the first to start one
1 reader has this book on their Readfeed shelves
Buy online: http://onlinestore.dcbooks.com/books/...
---
വെള്ളിത്തിരയില്‍ പൊട്ടിച്ചിരിയുടെ കടുംനിറങ്ങള്‍ വാരിത്തൂവുന്ന നടീനടന്മാരില്‍ ഭൂരിഭാഗവും ക്യാമറയ്ക്ക് പിന്നില്‍ വലിയ ഗൗരവക്കാരാവുമെന്നാണ് വെപ്പ്. പ്രത്യേകിച്ചും ഒരു നായകന്‍. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തനാണ് മുകേഷ്. എന്തിലും ഏതിലും നര്‍മ്മത്തിന്റെ ഒരു മുള കണ്ടെത്താന്‍ അദ്ദേഹത്തിനുള്ള കഴിവ് ഒന്നുവേറെ തന്നെയാണ്. ചിത്രീകരണത്തിന്റെ ഇടവേളകളില്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ചിരിയുടെ പൂരമൊരുക്കുന്ന മുകേഷ് എഴുത്തുകാരനെന്ന നിലയിലും ശ്രദ്ധേയനാണ്. അദ്ദേഹത്തിന്റെ രചനകളിലും അന്തര്‍ലീനമായിരിക്കുന്നത് നര്‍മ്മം തന്നെയാണ്.
മുകേഷ് കഥകള്‍ ജീവിതത്തിന്റെ നേരും നര്‍മ്മവും, മുകേഷ് ബാബു ആന്‍ഡ് പാര്‍ട്ടി ഇന്‍ ദുബായ് എന്നീ പുസ്തകങ്ങളിലൂടെ ജീവിതത്തിന്റെ നേരുകളില്‍ നിന്ന് നര്‍മ്മം സൃഷ്ടിക്കുകയായിരുന്നു മുകേഷ്. അവയുടെ തുടര്‍ച്ചയാണ് മുകേഷ് കഥകള്‍ വീണ്ടും. ചിരി, ജീവിതം, സിനിമ എന്നിവയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കുകയാണ് ഈ പുതിയ പുസ്തകത്തിലൂടെ. ഇക്കുറി ബാല്യം മുതലുള്ള മുഹൂര്‍ത്തങ്ങള്‍ മുകേഷ് ഓര്‍മ്മിച്ചെടുക്കുന്നു.
കുസൃതിയായ ബാലന്‍ ജോയ്‌മോന്‍ കൊല്ലം എസ്.എന്‍.കോളേജിലെ മുകേഷ് ബാബുവാകുന്നതും സിനിമയിലെ നായകനാകുന്നതും ഒക്കെ സ്വതസിദ്ധമായ ശൈലിയില്‍ മുകേഷ് ആവിഷ്‌കരിക്കുന്നു. ഇതിനദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നത് നര്‍മ്മം നിറഞ്ഞ ജീവിതാനുഭവങ്ങളാണ്. ജീവിതത്തിലെയും സിനിമയിലെയും ചിരി ഇതില്‍ തെളിഞ്ഞുകിടക്കുന്നു.
മുകേഷിന്റെ അടുത്ത ചങ്ങാതിയായിരുന്ന ഉണ്ണിത്താനെക്കുറിച്ചുള്ള കഥകളാണ് ഈ പുസ്തകത്തില്‍ ഒരു വലിയ ഭാഗം നിറയെ. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഈ കഥകളിലൂടെ കടന്ന് ഒടുവില്‍ ഉണ്ണിത്താനു സംബന്ധിച്ച ദുരന്തം വാായിക്കുമ്പോള്‍ വായനക്കാരുടെയും കണ്ണുകള്‍ നിറയും. അതിലൂടെ ജീവിതമെഴുത്ത് തനിക്ക് നര്‍മ്മം മാത്രമല്ലെന്ന് ഓര്‍മ്മിപ്പിക്കുകയാണ് മുകേഷ്.
വെള്ളിനക്ഷത്രം സിനിമാവാരികയില്‍ പ്രസിദ്ധീകരിച്ച ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ മുകേഷ് കഥകള്‍ വീണ്ടും അദ്ദേഹത്തിന്റെ മുന്‍ പുസ്തകങ്ങള്‍ പോലെതന്നെ വായനക്കാരെ ആകര്‍ഷിക്കുന്നതാണ്.
Summary in English:
Mukesh Kadhakal Veendum
Laughter, life, cinema are portrayed in his new book, ‘mukesh kathakal veendum’. It is a continuation to his ‘Mukesh kathakal jeevithathile nerum narmavum’, ‘mukesh babu and party in dubai’.
A major part of the book is occupied with mukesh’s friend unnithan and his stories, it makes you laugh and towards the end the tragedy faced by unnithan makes you weep with him. By this Mukesh proved that he can narrate not only comedy and laughter but real emotions too. This is a collection of stories published in Vellinakshathram cinema magazine.
Discuss മുകേഷ് കഥകൾ വീണ്ടും | Mukesh Kadhakal Veendum with other readers
Join or start a book club for മുകേഷ് കഥകൾ വീണ്ടും | Mukesh Kadhakal Veendum on Readfeed. Live chat, shared reading progress, and AI discussion questions — free to get started.
Frequently asked questions
How do I join a book club for മുകേഷ് കഥകൾ വീണ്ടും | Mukesh Kadhakal Veendum?
Sign up free on Readfeed, then browse public clubs or start your own club with മുകേഷ് കഥകൾ വീണ്ടും | Mukesh Kadhakal Veendum as the current read. Invite friends with a share link and discuss together with live chat and AI discussion questions.
Can I discuss മുകേഷ് കഥകൾ വീണ്ടും | Mukesh Kadhakal Veendum with other readers online?
Yes. Readfeed book clubs let you chat live, share progress, and join discussions about മുകേഷ് കഥകൾ വീണ്ടും | Mukesh Kadhakal Veendum with readers worldwide — whether your club is virtual, in-person, or hybrid.
Is Readfeed free?
Yes. Creating an account and joining book clubs is free. Sign up to find readers who love the same books and start discussing today.